കൊളപ്പുറം: അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൊളപ്പുറത്ത് മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹംസ തെങ്ങിലാൻ പുശ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി അധ്യക്ഷനായി.
മണ്ഡലം ജനറൽ സെക്രട്ടറി ഉബൈദ് വെട്ടിയാടൻ, ബൂത്ത് പ്രസിഡന്റ് ഫൈസൽ കാരാടൻ എന്നിവർ സംസാരിച്ചു. അൻവർ വി കെ, മുജീബ് കെ..ടി, മുഹമ്മദ് പി ടി, ശങ്കരൻ എന്നിവർ നേതൃത്വം നൽകി.