വേങ്ങര: നിർമാണത്തിലിരുന്ന കിണറ്റിൽ വീണ് വേങ്ങര സ്വദേശി മരണപ്പെട്ടു
വേങ്ങര ആശാരിപ്പടി ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന കൃഷ്ണൻ (മുത്താലു) നാണ് മരണപ്പെട്ടത്.
www.vengaralive.com
ഇന്ന് രാവിലെ 11.30 ഓടെ ഇദ്ദേഹത്തിന്റെ വീടിന് സമീപത്തെ നിർമാണത്തിലിരുന്ന കിണറ്റിൽ പാറ പൊട്ടിച്ച ശേഷം തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് അപകടം സംഭവിച്ചത്. പാറ പൊട്ടിച്ചത് കാണാനായി കിണറ്റിലേക്ക് നോക്കിയ സമയത്ത് കാൽ വഴുതി കിണറ്റിൽ വീണതാവാമെന്നാണ് കരുതുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി