ഫ്ലഡ് ലൈറ്റ്‌ ഷട്ടിൽ ടൂർണ്ണമെന്റിന് പ്രൗഡോജ്വല പരിസമാപ്തി

വേങ്ങര: ബിയോണ്ട് ഫർണീച്ചർ സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫിക്കും ആർ പി ടി പാരിക്കാട് സമ്മാനിച്ച റണ്ണേഴ്സ്‌ ട്രോഫിക്കും വേണ്ടി കുറ്റൂർ നോർത്ത്‌ വയലോരം കൂട്ടായ്‌മ സംഘടിപ്പിച്ച ഒന്നാമത്‌ ഫ്ലഡ് ലൈറ്റ്‌ ഷട്ടിൽ ടൂർണ്ണമെന്റിന് പ്രൗഡോജ്വല പരിസമാപ്തി.വേങ്ങര ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ കെ.വി ഉമ്മർ കോയ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ അമീർ അരീക്കൻ, കുഞ്ഞിമുഹമ്മദ് കെ.സി സഖ്യം ഒന്നാം സ്ഥാനവും ഷംസു പറാടൻ ,ഷിബിൻ മലയിൽ സഖ്യം രണ്ടാം സ്ഥാനവും മുനവ്വിർ , സലീം പറാടൻ സഖ്യം മൂന്നാം സ്ഥാനവും നേടി. 

കുറ്റൂർ നോർത്തിലെ വ്യത്യസ്ത ക്ലബുകളിൽ നിന്നും പന്ത്രണ്ടിൽ പരം ടീമുകൾ പങ്കെടുക്കുകയും അജ്മൽ എം വി എന്ന കുഞ്ഞിമോനെ മികച്ച പ്ലയറായി തെരെഞ്ഞെടുക്കുകയും ചെയ്തു. വയലോരം കൂട്ടായ്‌മ പ്രസിഡൻ്റ് കെ പി കുഞ്ഞിമോൻ, സെക്രട്ടറി സിദ്ദീഖ് വയലോരം, എം വി അജ്മൽ,ടൂർണ്ണമെൻ്റ് കോ-ഓർഡിനേറ്റർ ഷംസു പറാടൻ, സലീം പറാടൻ, വയലോരം ഷട്ടിൽ ഗ്രൂപ്പ് ടീം തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}