വേങ്ങര: കുറ്റൂർ പാക്കടപ്പുറായ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനുവും പൊതുയോഗവും, പഞ്ചായത്ത് മുസ്ലീം ലീഗ് പുതിയ ഭാരവാഹികളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.പുതിയ ഓഫീസിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
തുടർന്ന് പാക്കട റായ്ടണിൽ വച്ച് നടന്ന പൊതുയോഗത്തിൽ പി കെ മുസ്തഫ സ്വാഗതം പറഞ്ഞു.കെ പി ഫസൽ അധ്യക്ഷത വഹിച്ചു. പ്രാസംഗികൻമാരായ സിദ്ദീഖലി രാങ്ങാട്ടൂർ,അഡ്വ.പി.വി മനാഫ്,ശെരീഫ് കുറ്റൂർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.
പി കെ അസ് ലു,പറമ്പിൽ ഖാദർ,ടി വി ഇഖ്ബാൽ,അലവി കുട്ടി കെ എന്നിവർ പരിപാടിക്ക് ആശംസ അറിയിച്ചു സംസാരിച്ചു.അബ്ദുലതീഫ് പി,സൈദലവി ഹാജി എം കെ മായിൻ കുട്ടി,മുഹമ്മദ് ഇ കെ,നിസ്സാം ചോലക്കൻ,അബ്ബാസ് ഇ കെ,മുസ്തഫ കുനിയിൽ,ഇബ്രാഹീം കുട്ടി മാസ്റ്റർ പി കെ,ഇ വി ശംസു,ജലീൽ പാക്കട,നാസർ പി പി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.സി എം പ്രഭാകരൻ പരിപാടിക്ക് നന്ദി പറഞ്ഞു.