വേങ്ങര: വേങ്ങര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഉപാധ്യക്ഷൻ ആയി തിരഞ്ഞെടുക്കപ്പെട്ട എ.കെ മജീദ് സാഹിബിന് അരീകുളം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സ്നേഹോപഹരം നൽകി ആദരിച്ചു.
അബ്ദുൽ ഖാദർ വി.പി അധ്യക്ഷത വഹിച്ച ചടങ്ങിന് കല്ലൻ ആസിഫ് സ്വാഗതം പറഞ്ഞു. ഹസീബ്.പി ,സി.ടി മുനീർ,സൈദലവി കുട്ടി.പി,ബീരാൻ റഫീഖ്.പി, ടി.പി സിദ്ദീഖ്, മുള്ളൻ ഹംസ, ഹൈദറസ്. പി , ടി.ടി മൊയ്തീൻ കുട്ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.