വേങ്ങര: വേങ്ങര ഗ്രാമപപഞ്ചായത്തും വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും വേങ്ങര ലയൺസ് ക്ലബ്ബും സംയുക്തമായി പാലിയേറ്റീവ് പരിചരണത്തിലുള്ള കിടപ്പിലായ രോഗികൾക്ക് പ്രാഥമികാവശ്യത്തിനുള്ള കിറ്റുകൾ വിതരണം ചെയ്തു.
പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആരിഫ മാടപ്പള്ളിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ കെ സലിം, ഹസീന ബാനു, ലയൺസ് ക്ലബ്ബ് പ്രസിഡന്റ് മുനീർ ബുഖാരി, നൗഷാദ് വടക്കൻ, ടി കരീം, ഗ്രാമ പഞ്ചായത്ത് സിക്രട്ടറി രാജ ശ്രീ, ഹെൽത്ത് സൂപ്പർവൈസർ ഗോപിനാഥ്, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ പി ആർ ഒ നിയാസ് ബാബു എന്നിവർ ആശംസകളറിയിച്ചു.
മെഡിക്കൽ ഓഫീസർ ഡോക്ടർ സഞ്ജു സ്വാഗതവും പരിരക്ഷ പാലിയേറ്റീവ് കെയർ ടേക്കർ സുമി നന്ദിയും പറഞ്ഞു.