വേങ്ങര: ചേറൂർ അടിവാരം ചാക്കീരി പെട്രോൾ പമ്പിന് സമീപമുള്ള ആനന്ത് കാർ വർക്ക് ഷോപ്പിലാണ് ഇന്നലെ രാത്രി തീപിടുത്തം ഉണ്ടായത്. മൂന്ന് കാറുകൾ പൂർണമായും കത്തിനശിച്ചു.
മലപ്പുറം ഫയർ ആൻഡ് സേഫ്റ്റി യൂണിറ്റ് അംഗങ്ങൾ എത്തിയാണ് തീ അണച്ചത്. പെട്രോൾ പമ്പിനോട് ചേർന്നുള്ള ഭാഗത്ത് തീപിടുത്തം ഉണ്ടായതിനാൽ തന്നെ നാട്ടുകാരുടെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെയും സമയോചിത ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് സംഭവം. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.