വേങ്ങര: കുറ്റൂർ നോർത്ത് പ്രദേശത്ത് ഒട്ടനവധി സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മണ്ഡലങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന ആർ പി ടി പാരിക്കാട് വയലോരം കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ മുൻനിർത്തി സ്നേഹോപഹാരം കൈമാറി.
ആർ പി ടി ചെയർമാൻ സി വി യാസർ വയലോരം കൂട്ടായ്മ പ്രസിഡന്റ് കെ പി കുഞ്ഞിമോന് രണ്ടാം വാർഡ് മെമ്പർ കെ.വി ഉമ്മർ കോയയുടെ സാനിധ്യത്തിൽ സ്നേഹോപഹാരം കൈമാറി.
നിഷാദ് കെ.പി,സമദ് കെ.വി,ഷംസു പറാടൻ,ഇഖ്ബാൽ കെ വി എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
