വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് 2022 / 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ അടുക്കള മുറ്റത്തെ മുട്ടക്കോഴി വിതരണം പദ്ധതി ഒമ്പതാം വാർഡിൽ കുഞ്ഞിപ്പാത്തുമ.പി എന്നവർക്ക് നൽകി വാർഡ് മെമ്പർ ചോലക്കൻ റഫീഖ് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ എ.വി മൊയ്തു ഹാജി, ജാബിർ സി കെ,സുൽഫീക്കർ സി വി,നസീർ ബാബു പി എ, ഷിഹാബ് വി ടി,ആലി കെ,സിയാദ് സി കെ,ഷംസു പി വി, ഇല്യാസ് കെ.ടി തുടങ്ങിയവർ പങ്കെടുത്തു.