വേങ്ങര: പുഴച്ചാൽ എസ് എഫ് സി ആർട്സ് & സ്പോർട്സ് ക്ലബ്ബും ഐ സ്പേസ് കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന തിമിര രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
ഡോക്ടർ സി.അഷ്റയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പ്രദേശത്തെ നൂറോളം പേർക്ക് നേത്രപരിശോധന നടത്തി.
ഐ സ്പേസ് മാനേജിങ് പാർട്ണർ അഡ്വ.ആരിഫ് അധ്യക്ഷത വഹിച്ച പരിപാടി പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സലീമ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഉസ്താദ് ഖാലിദ് ഫൈസി, മുനീർ തുപ്പിലിക്കാട്ട്,ഐ സ്പേസ് പാർട്ണർ & അഡ്മിനിസ്ട്രേറ്റർ
മുഹമ്മദ് ജസീം, ഡോ.അഷ്റ,എൻ വൈ കെ യൂത്ത് കോഡിനേറ്റർ അസ്‌ലം,ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗം ഷാഹിദ് തങ്ങൾ,പറപ്പൂർ പഞ്ചായത്ത് യൂത്ത് കോഡിനേറ്റർ സുഭാഷ് തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.