വേങ്ങര: ലിയാന സിൽക്സ് സെന്റർ ഹാപ്പി വെഡിങ് ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ മ്യൂസിക് നൈറ്റും സമ്മാന ദാനവും വൻ വിജയമായി. ബമ്പർ സമ്മാനമായ റോയൽ എൻഫീൽഡ് ബുള്ളറ്റ് വിതരണം ആയിരങ്ങളെ സാക്ഷികളാക്കി തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി നിർവ്വഹിച്ചു.
25000 രൂപയുടെ പർച്ചേഴ്സ് വൗച്ചറുകളുടെ വിതരണം വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം സിക്രട്ടറി സൈനുദ്ധിൻ ഹാജിയും വേങ്ങര യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ അസീസ് ഹാജി പാക്കിയനും നിർവ്വഹിച്ചു. ലിയാന സിൽക്സിന്റെ അടുത്ത ലോഗോ പ്രകാശനം സാമൂഹ്യ പ്രവർത്തകൻ സബാഹ് കുണ്ട്പുഴക്കലും അക്ബർ ഖാനും ചേർന്ന് നിർവ്വഹിച്ചു,l.
ഇശൽവിരുന്നിന് പ്രശസ്ത സിനിമ പിന്നണി ഗായകൻ അക്ബർ ഖാൻ നേതൃത്വം നൽകി.അടുത്ത മൈലാഞ്ചി കല്ല്യാണം സീസണിൽ കസ്റ്റമേഴ്സിന് നിരവധി ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് ലിയാന മാനേജ്മെന്റ് അറിയിച്ചു.