മലപ്പുറം: വിദ്യാർഥികളുമായി വിനോദയാത്ര പോകുന്ന ബസുകൾ ഫിറ്റ്‌നസ് ഉറപ്പുവരുത്തണമെന്ന നിർദേശം മറയാക്കി അനധികൃത പിരിവുനടത്തുന്ന ടൂറിസ്റ്റ് ബസ് ഉടമകൾക്കെതിരേ നടപടിയെടുക്കുമെന്ന് മോട്ടോർവാഹന വകുപ്പ്.
സ്കൂളുകൾ നടത്തുന്ന യാത്രകൾക്കാണ് ആയിരംമുതൽ രണ്ടായിരംരൂപ വരെ വിദ്യാർഥികളിൽനിന്ന് ഇൗടാക്കുന്നത്. ഫിറ്റ്‌നസ് എടുക്കേണ്ടത് ബസുടമകളുടെ ചുമതലയാണ്. എന്നാൽ സ്കൂളിൽനിന്ന് ഇതിന്റെപേരിൽ പണപ്പിരിവ് നടത്തുന്നത് രക്ഷിതാക്കൾ ചോദ്യംചെയ്തതോടെയാണ് വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇത്തരം പിരിവ് അനധികൃതമാണെന്നും സ്കൂളുകൾ കൊടുക്കേണ്ടതില്ലെന്നും ആർ.ടി.ഒ. സി.വി.എം. ഷരീഫ് അറിയിച്ചു.
സ്കൂൾ അധികൃതരോ രക്ഷിതാക്കളോ പരാതിപ്പെടുന്ന പക്ഷം ബസുകൾക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.