വേങ്ങര: 'സാമൂഹിക വികസനം, സാംസ്കാരിക നിക്ഷേപം' എന്ന പ്രമേയത്തിൽ രണ്ടു ദിവസമായി നടന്ന എസ്. വൈ. എസ് വേങ്ങര സോൺ യൂത്ത് പാർലമെന്റിന് പ്രൗഢമായ പരിസമാപ്തി.
സ്ഥിരം പ്രതിനിധികളും സൗഹൃദ പ്രതിനിധികളും ഉൾപ്പെടെ 600 ഓളം പേര് പങ്കെടുത്തു.സ്വാഗതസംഘം ചെയർമാൻ ലത്തീഫ് ഹാജി പതാക ഉയർത്തി. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ബാഖവി ഊരകം അധ്യക്ഷത വഹിച്ചു.
10 സെഷനുകളിലായി 77 അക്കാദമിക് വിദഗ്ധർ ക്യാമ്പ് അംഗങ്ങളുമായി സംവദിച്ചു. സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം എന്ന പ്രമേയത്തിൽ എം മുഹമ്മദ് സ്വാദിഖ്, ഇസ്ലാം സാമൂഹിക പാഠങ്ങൾ എന്ന വിഷയത്തിൽ ഡോക്ടർ ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല സംസാരിച്ചു.
സോഷ്യൽ ആക്ടിവിസം , മൗലിക വിചാരങ്ങൾ എന്ന സെക്ഷനിൽഎന്ന സെഷൻ അബ്ദുറഹീം കരുവള്ളിയും സോഷ്യൽ ആക്ടിവിസം, സാധ്യതയും പ്രയോഗവും എന്ന സെഷനിൽ എ പി ബഷീർ ചെല്ലക്കൊടിയും സംസാരിച്ചു. തൊഴിൽ, കൃഷി, സംരംഭകത്വം എന്ന സെഷനിൽ ടി എ അലി അക്ബർ, സയ്യിദ് ആഷിഖ് തങ്ങൾ, മുഹമ്മദ് മാസ്റ്റർ ക്ലാരി, ഷെറിൻ എന്നിവർ പങ്കെടുത്തു. ഡോ. ഷമീർ, പി കെ അബ്ദു സമദ്, കെ ബി ബഷീർ എന്നിവർ വിദ്യാഭാസം, ആരോഗ്യം, സംരംഭകത്വം സെഷനുകൾക്ക് നേതൃത്വം നൽകി.
പ്രാദേശിക ചരിത്രം സുന്നി മുഹമ്മദ് കുട്ടി മുസ്‌ലിയാരും, ചേറൂർ അബ്ദുള്ള മുസ്ലിയാരും അവതരിപ്പിച്ചു.
ലിബറൽ മോഡേണിറ്റി, സ്ത്രീ,കുടുംബം എന്ന വിഷയത്തിൽ സികെ എം ഫാറൂഖ് പള്ളിക്കൽ പ്രസംഗിച്ചു . പ്രാദേശിക വികസന കാഴ്ചപ്പാടുകൾ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ജില്ലാ പഞ്ചായത്ത് അംഗം ടി പി എം ബഷീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി പി സഫീർ ബാബു, ജലീൽ കല്ലേ ങ്ങൽപടി എന്നിവർ പങ്കെടുത്തു. സമാപന സംഗമം ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്‌ഘാടനം ചെയ്തു. ഐ പി ബി ഡയറക്ടർ എം അബ്ദുൽ മജീദ് മുഖ്യപ്രഭാഷണം നടത്തി. വിവിധ കലാപരിപാടികളും അരങ്ങേറി. സയ്യിദ് ജാഫർ തുറാബ് തങ്ങൾ, പി കെ എം സഖാഫി ഇരിങ്ങല്ലൂർ,അബ്ദുൽ ഖാദർ അഹ്സനി മമ്പീതി, ലത്തീഫ് സഖാഫി, അബ്ദുൽ അസീസ് സഖാഫി എലമ്പ്ര, പി പി മുജീബ്റഹ്മാൻ,ഹസൻ സഖാഫി വേങ്ങര സംബന്ധിച്ചു.
വിദ്യാർത്ഥികളുടെ ഉപരിപഠന സംശയങ്ങൾ തീർക്കുന്നതിനായി 'വെഫി' ഒരുക്കിയ കരിയർ ക്ലിനിക്ക് ഉൾപ്പെടെ
വിവിധ സ്റ്റാളുകൾ ആകർഷകങ്ങളായി.
ബുധനാഴ്ച നടന്ന
റൗളതുൽ ഖുർആൻ പഠിതാക്കളുടെ സംഗമത്തിൽ ഇബ്രാഹിം സഖാഫി താത്തൂർ മത പ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദീൻ ബുഖാരി കടലുണ്ടി സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി.