വേങ്ങര: വേങ്ങര കുറ്റൂർ ബാലൻ പീടിക പൂവത്ത് പറമ്പ് പറാട്ട് ക്ഷേത്രത്തിന് സമീപം അഞ്ചോളം വീടുകൾക്ക് അപകടമാം വിധം പൊതുവഴി അടക്കം കുന്ന് ഇടിച്ച് മണ്ണ് നിരത്തുന്നതിൽ അഞ്ചോളം വീടുകൾ അപകട ഭീതിയിൽ.
സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ കുന്ന് ഇടിച്ചു നിരത്തുന്നതായി നിരവധിതവണ പരാതി ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് വീട്ടുടമകളും പൊതുജനങ്ങളും സമീപവാസികളും ചേർന്ന് വേങ്ങര പോലീസിൽ പരാതി നൽകി.
