വേങ്ങര: കേരളത്തിൽ കഴിഞ്ഞ 10 വർഷമായി നടന്നുവരുന്ന അനൗപചാരിക ഖുർആൻ പഠന പദ്ധതിയായ ലേൺ ദി ഖുർആൻ കേരള സെക്ടറിന്റെ കീഴിൽ വേങ്ങര കോട്ടക്കൽ തിരൂരങ്ങാടി സെന്ററുകൾ ഉൾപ്പെട്ട വേങ്ങര സെക്ടറിന്റെപ്രഥമ കുടുംബസംഗമവും അവാർഡ്ദാനവും നടന്നു.
വേങ്ങര ചോറൂർ റോഡ് മനാറുൽ ഹുദാ അറബി കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് കെ എൻ എം വേങ്ങരമണ്ഡലം പ്രസിഡണ്ട് ടി കെ മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു.
കെ എം എം കോട്ടക്കൽമണ്ഡലം പ്രസിഡണ്ട് സിപി മുഹമ്മദ്കുട്ടി അൻസാരി അധ്യക്ഷതവഹിച്ചു.
എംജിഎം മലപ്പുറം വെസ്റ്റ്ജില്ലാ പ്രസിഡണ്ട് ഡോക്ടർ ഖദീജ ഉമ്മർ,കെ എൻ എം തിരൂരങ്ങാടിശാഖ പ്രസിഡണ്ട് പി ഓ ഹംസ മാസ്റ്റർ, റബീഹ് തിരൂരങ്ങാടി, മനാറുൽഹുദാ അറബിക് കോളേജ് പ്രിൻസിപ്പൽ നസീറുദ്ദീൻറഹ്മാനി തുടങ്ങിയവർ പ്രസംഗിച്ചു,
ലേൺ ദി ഖുർആൻ കേരള സെക്ടർ കൺവീനർ ടി പി അബ്ദുറസാഖ് ബാഖവി റാങ്ക് ജേതാക്കൾക്ക് അവാർഡുകൾ വിതരണംചെയ്തു.എം ജി എം സംസ്ഥാനജോയിൻ സെക്രട്ടറി ആയിഷ ചെറുമുക്ക് ആറാംഘട്ട പരീക്ഷ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു.ഡോക്ടർ നൂർജഹാൻ കുറ്റിപ്പുറം, ഖദീജ തിരൂരങ്ങാടി, കാപ്പൻ ഫാത്തിമ കുട്ടി വേങ്ങര എന്നിവർ ആദ്യ രജിസ്ട്രേഷൻ സ്വീകരിച്ചു.
കഴിഞ്ഞ പരീക്ഷയിൽ ഉന്നത വിജയംനേടിയ നിരവധിപേർക്ക് മെമെന്റുകളും സർട്ടിഫിക്കറ്റുകളും വിതരണംചെയ്തു,പി മുജീബ് റഹ്മാൻ സ്വാഗതവും കെ ഹാറൂൺ റഷീദ് നന്ദിയുംപറഞ്ഞു.
