കണ്ണമംഗലം: കണ്ണമംഗലം പഞ്ചായത്തിലെ ക്ഷീര കർഷകരുടെ നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് കണ്ണമംഗലം പഞ്ചായത്തിലെ മേമാട്ടു പാറ അങ്ങാടിയിൽ പാൽ സംഭരണ വിൽപന കേന്ദ്രത്തിന്റെ ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ നിർവഹിച്ചു.
ക്ഷീരസംഘം പ്രസിഡന്റ് അലി പരിപാടിക്ക് സ്വാഗതം പറഞ്ഞു.കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
മിൽക്ക് അനലൈസർ മെഷീന്റെ സ്വിച്ച് ഓൺ കർമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സമീറ പുളിക്കൽ കർഷകരെ ആദരിച്ചു. കണ്ണമംഗലം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സരോജിനി കെ പി, വെറ്റ്നറി സർജൻ ഡോക്ടർ സാജിത,മെമ്പർ സി കെ അഹമ്മദ്, നസീമ കെ,ബിനു സുധാകർ, ക്ഷീര ഓഫീസർ വേങ്ങര അതിൽ കുമാർ വി കെ, ശ്രീരാജ് കെ, ഇസ്മായിൽ കരുമ്പിൽ എന്നിവർ പരിപാടിക്ക് ആശംസ അറിയിച്ചു.
ക്ഷീര വികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വർക്കി ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ക്വാളിറ്റി കൺട്രോൾ ഓഫീസർ സജ്നി ഒ ശുദ്ധമായ പാൽ ഉൽപാദനവും കൈകാര്യം ചെയ്യലും എന്ന വിഷയത്തിൽ കർഷകർക്ക് ക്ലാസ്സെടുത്തു. മുസ്തഫ പുള്ളാട്ട് പരിപാടിക്ക് നന്ദി പറഞ്ഞു.