മലപ്പുറം: രക്തദാന പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടലുകൾ നടത്തി വരുന്ന ഫന്റാസ്റ്റിക് ആർട്സ് & സ്പോർട്സ് ക്ലബ് പുതിയങ്ങാടിയെ ജനകീയ രക്തദാന സേന (പിബിഡിഎ) മലപ്പുറം ജില്ല ആദരിച്ചു.
ഫന്റാസ്റ്റിക് പുതിയങ്ങാടി നടത്തി വരുന്ന ഫുട്ബോൾ ഫെസ്റ്റിൽ രക്തത്തിന്റെ കേസുകൾ പരിഹാരം കാണുന്നതിന് വേണ്ടി ഫന്റാസ്റ്റിക് പുതിയങ്ങാടിയും ജനകീയ രക്തദാന സേന (പിബിഡിഎ) മലപ്പുറം ജില്ലയും സംയുക്തമായി ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്നതിന്റെ തൊട്ടടുത്ത് രക്തദാന ഡാറ്റ കളക്ഷൻ കൗണ്ടർ തുടങ്ങിയിരുന്നു. ഇത്തരത്തിലുള്ള രക്തദാന പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുന്നത് നേരിട്ട് മനസ്സിലാക്കിയതിനെ തുടർന്നാണ് പിബിഡിഎ ആദരിച്ചത്.
പിബിഡിഎ സെണ്ട്രൽ കമ്മറ്റി വൈസ് ചെയർമാൻ അബ്ദുൽ റഹ്മാൻ കൊളപ്പുറം, പിബിഡിഎ സെണ്ട്രൽ കമ്മറ്റി കൺവീനർ ജസീം വടകര, പിബിഡിഎ മലപ്പുറം ജില്ലാ കോർഡിനേറ്റർ തസ്ലീം പെരുവള്ളൂർ, പിബിഡിഎ മലപ്പുറം ജില്ലാ മെമ്പർമാരായ വേലായുധൻ പുകയൂർ, കെടി റാഷിദ് പുതിയങ്ങാടി എന്നിവരിൽ നിന്നും ഫന്റാസ്റ്റിക് പുതിയങ്ങാടി രക്ഷാധികാരി സമീർ ബാവ പാലമഠത്തിൽ, ഫന്റാസ്റ്റിക് പുതിയങ്ങാടി പ്രസിഡന്റ് കെടി ജുമീൽ, ഫന്റാസ്റ്റിക് പുതിയങ്ങാടി സെക്രട്ടറി കെഎം സുനേഷ്, ഫന്റാസ്റ്റിക് പുതിയങ്ങാടി ട്രഷറർ ഹംസത്ത് അലി പികെ എന്നിവർ ഉപഹാരം സ്വീകരിച്ചു.
രക്തദാന ഡാറ്റ കളക്ഷനിൽ ഒരുപാട് കായിക പ്രേമികയുടെ സഹകരണം കിട്ടിയിട്ടുണ്ടെന്നും എല്ലാവരോടും പ്രത്യേകം നന്ദി അറിയിക്കുന്നു എന്നും പബിഡിഎ നേതാക്കൾ പറഞ്ഞു.
