വേങ്ങര: കേരള ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കെ.എച്ച്.എസ്.ടി.യു. ജില്ലാ പ്രസിഡന്റ് ഡോ. ഷാഹുൽഹമീദ് അധ്യക്ഷത വഹിച്ചു. ടി.വി. ഇബ്രാഹിം എം.എൽ.എ., പുളിക്കൽ അബൂബക്കർ, പി.കെ. അസ്‌ലു, കെ.ടി. അമാനുള്ള, എം. ജാഫർ, വി.കെ. നാസർ എന്നിവർ പ്രസംഗിച്ചു.
