വേങ്ങര: മൂന്നു വർഷം മുമ്പ് സൗദിയിൽവെച്ച് വാഹനാപകടത്തിൽ മരിച്ച കുന്നത്തൊടി ജംഷീറിന്റെ സ്മരണക്കായി ഡി.വൈ.എഫ്.ഐ. വീട് നിർമിച്ചുനൽകി. ഊരകം മേഖലാ കമ്മിറ്റിക്ക് കീഴിലെ പൂളാപ്പീസ് യൂണിറ്റാണ് കരിയാരത്ത് എട്ടു ലക്ഷം രൂപ ചെലവിൽ വീട് നിർമിച്ചുനൽകിയത്.
ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉടമയ്ക്ക് താക്കോൽ കൈമാറി. കെ. സതീഷ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി പി. ശ്യാമപ്രസാദ്, ജില്ലാ പ്രസിഡന്റ് കെ. ഷബീർ, പി. സൈഫുദ്ദീൻ, കെ. മജ്‌നു, എം. വത്സകുമാർ, കെ. രോഹിത്, എൻ.കെ. ഷൈജു എന്നിവർ പ്രസംഗിച്ചു.