ഹോംഷോപ്പ് പദ്ധതി സിഎൽസി പരിശീലന പരിപാടിക്ക് തുടക്കമായി


വേങ്ങര: തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് പരിധികളിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും നടപ്പിലാക്കുന്ന ഹോംഷോപ്പ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിഡിഎസ് ലെവൽകോഡിനേറ്റർമാർക്കുള്ള മൂന്നു ദിവസത്തെ റസിഡൻഷ്യൽ പരിശീലനം പൂർത്തിയായി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസിറ ടീച്ചർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.   തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെടി സാജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 

ബ്ലോക്ക് പഞ്ചായത്തുകൾ കുടുംബശ്രീ ജില്ലാ മിഷനുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ ഗ്രാമപഞ്ചായത്ത് വാർഡുകളിലും രണ്ടുവീതം ഹോംഷോപ്പുകൾ സ്ഥാപിക്കുകയും ഓരോ ഗ്രാമപഞ്ചായത്തിലും കഴിയാവുന്നത്രയും ഉൽപാദന യൂണിറ്റുകൾ ആരംഭിക്കുകയും രണ്ട് ബ്ലോക്കുകളിലുമായി ഉൽപാദന വിപണന മേഖലകളിൽ ചുരുങ്ങിയത് 700 പേർക്കെങ്കിലും സ്ഥിരംതൊഴിൽ ലഭ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. 

കേരള സർക്കാർ ആവിഷ്കരിച്ചുനടപ്പാക്കുന്ന പദ്ധതിയിൽ ഹോംഷോപ്പ് ഓണർ ആവുന്നതിന് താല്പര്യമുള്ളവർ അതാത് കുടുംബശ്രീ സിഡിഎസ് ഓഫീസുകളിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടതെന്ന് ഹോംഷോപ്പ് പദ്ധതിയുടെ മലപ്പുറം ജില്ലാ കോഡിനേറ്റർ പ്രസാദ് കൈതക്കൽ അറിയിച്ചു. കുടുംബശ്രീയുടെ മറ്റ് പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി വിവിധങ്ങളായ പ്രവർത്തന പരിപാടികൾ ഏകോപിപ്പിക്കുന്നതിനു വേണ്ടി ഒരു മാനേജ്മെന്റ് ടീം ഉണ്ട് എന്നതാണ് ഹോംഷോപ്പ് പദ്ധതിയുടെ പ്രത്യേകതയെന്ന് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെടി സാജിത അഭിപ്രായപ്പെട്ടു.

തിരൂരങ്ങാടി പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ വച്ച് നടന്ന പരിശീലന പരിപാടിയിൽ സതീശൻ സ്വപ്നക്കൂട്, മാജിത കാവന്നൂർ, പ്രസാദ് കൈതക്കൽ തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. കുടുംബശ്രീ  ബ്ലോക്ക് കോഡിനേറ്റർ ഇൻത്തിഷാം സ്വാഗതം പറഞ്ഞ ചടങ്ങിന് മാജിത കാവനൂർ നന്ദി പ്രകാശിപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}