കുന്നുംപുറത്ത് ജ്വല്ലറിയിൽ പട്ടാപ്പകൽ മോഷണംl

എ.ആർ നഗർ: കുന്നുംപുറം അങ്ങാടിയിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ മോഷണം. ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേന കടയിൽവന്ന യുവാവാണ് സ്വർണവള മോഷ്ടിച്ചു കടന്നത്. വിവാഹാവശ്യത്തിനെന്നു പറഞ്ഞ് ഒരു വള തിരഞ്ഞെടുത്തു. അതിന്റെ ബില്ല് അടിക്കാൻ ആവശ്യപ്പെട്ട് ബൈക്കിൽവെച്ച പണമെടുക്കാനെന്നുപറഞ്ഞ്‌ കടയ്ക്കുപുറത്തിറങ്ങിയ യുവാവ് വളയുമായി സ്ഥലംവിട്ടു. 

പിന്നീട് കടയുടമ വളകളുടെ സ്റ്റോക്ക് നോക്കിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. മുപ്പത്തഞ്ചിനും നാൽപ്പതിനും ഇടയ്ക്ക് പ്രായംതോന്നിക്കുന്ന യുവാവ് ചുവന്നഷർട്ടും വെളുത്തമുണ്ടും ആണ് ധരിച്ചിരുന്നത്.

തൊപ്പിയും മുഖത്ത് മാസ്‌കും ധരിച്ചിരുന്നതിനാൽ ആളെ കടയുടമയ്ക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. എന്നാൽ ഇയാൾ കടയിൽവന്നു കയറിയ മുതലുള്ള മുഴുവൻ ദൃശ്യങ്ങളും സി.സി. ടി.വി ക്യാമറയിൽ വ്യക്തമായിട്ടുണ്ട്. കടയുടമ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}