ജെ.സി.ഐ.കോട്ടക്കൽ ക്ലീൻ ഇന്ത്യ ഡ്രൈവ് സംഘടിപ്പിച്ചു

കോട്ടക്കൽ: ജെസിഐ ഇന്ത്യ പ്രഖ്യാപിച്ച ക്ലീൻ ഇന്ത്യ ഡ്രൈവിന്റെ ഭാഗമായി 
ജെ.സി.ഐ കോട്ടക്കൽ  ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 
കോട്ടക്കൽ നഗരസഭയുടെയും 
കോട്ടക്കൽ റണ്ണേഴ്സ് ക്ലബ്ബിന്റെയും സഹകരണത്തോടെ   കോട്ടക്കൽ പുത്തൂർ ബൈപാസ് റോഡ് പ്ലാസ്റ്റിക് മുക്തമാക്കി .

ജെ.സി.ഐ കോട്ടക്കൽ പ്രസിഡന്റ് ജെ.സി ശിഹാബ് അധ്യക്ഷത വഹിച്ച പരിപാടി കോട്ടക്കൽ മുൻസിപ്പൽ കൗണ്‍സിലർ റാഷിദ് ഉദ്ഘാടനം നിർവ്വഹിച്ചു. കോട്ടക്കൽ റണ്ണേഴസ് ക്ലബ്ബ് പ്രസിഡന്റ് ഡോ.അലവി ആശംസകൾ അർപ്പിച്ചു. 

ചടങ്ങിൽ ജെ.സി.ഐ സോൺ ഓഫീസർ ബാസിത് വേങ്ങര 
ജെ.സി.ഐ പാസ്റ്റ് സോൺ വെെ. പ്രസിഡന്റ് ഷഫീഖ് വടക്കൻ, ചാപ്റ്റർ
സെക്രട്ടറി അസീസ് വിളംബരം,
ട്രഷറർ അസീസ് പുതുക്കിടി, വെെസ്പ്രസിഡണ്ടുമാരായ 
ഷാദുലി ഹിറ, ജെ.സി ഭാരവാഹികളായ ബജീഷ് കോട്ടക്കൽ ,ഡോ.ഹെെദർ ഹസീബ് , അസ്‌ലം.സി.കെ, ഷംസീർ,സുന്ദർജി എന്നിവർ സന്നിഹിതരായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}