കാളികാവ് കാട്ടു തേനീച്ചകളുടെ കുത്തേറ്റ് അഞ്ചു പേർക്കു പരിക്ക്
ഈനാദിയിൽ ചെങ്കോട് പാലത്തിന് സമീപത്താണ്
സംഭവം. പരുക്കേറ്റവർ വിവിധ
ആശുപത്രികളിൽ ചികിത്സയിലാണ്. മൂത്തേടത്ത് നിന്നു കാളികാവ് വഴി
മണ്ണാർക്കാട്ടേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന
അമ്പത്തിരണ്ടുകാരനായ സെബാസ്റ്റ്യൻ കെ. ദേവസ്യക്കാണ് ആദ്യം തേനീച്ചയുടെ കുത്തേറ്റത്. ഇയാൾ വാഹനം നിർത്തി ഓടുകയും പുഴയോരത്ത് ഉരുളുകയുമായിരുന്നു.
ഇയാളെ രക്ഷിക്കാനെത്തിയ സമീപത്തെ ടൈൽസ് കടയിലെ ജീവനക്കാരായ
തബ്ഷീർ അഞ്ചച്ചവിടി, ഷാനവാസ് അടക്കാക്കുണ്ട്, ഉനൈസ് ഉദരംപൊയിൽ, സൂരജ് കോഴിക്കോട് എന്നിവർക്കും
തേനീച്ചയുടെ കുത്തേൽക്കുകയായിരുന്നു.
സെബാസ്റ്റ്യനെ വണ്ടൂർ നിംസ്
ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട്
മഞ്ചേരി മെഡിക്കൽ കോളജ്
ആശുപത്രിയിലേക്ക് മാറ്റി. മറ്റു നാലുപേരെയും കാളികാവ് സ്വകാര്യ ആശുപത്രിയിലും
തുടർന്ന് വണ്ടൂരിലെ സ്വകാര്യ
ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അഞ്ചു പേരും അപകടനില തരണം ചെയ്തിട്ടുണ്ടെങ്കിലും
ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.