ചേറൂർ: ചേറൂർ ടൗൺ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റി മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ് സെക്രട്ടറി ആയി തിരഞ്ഞെടുത്ത അഡ്വ.പ്രജിത്തിനെയും, കേരളോത്സവത്തിൽ ആയിരത്തിഅഞ്ഞൂർ മീറ്റർ ഓട്ടമത്സരത്തിൽ ചാമ്പ്യയായ ബബിത അവുഞ്ഞിക്കാടനെയും ആദരിച്ചു.
ചടങ്ങിൽ ഗിരീഷ് കവളംകാട്, സ്വാഗതം പറഞ്ഞു. സക്കീറലി കണ്ണേത്ത് അധ്യക്ഷത വഹിച്ചു. മനോജ് പുനത്തിൽ, ബാപ്പുട്ടി കണ്ണേത്ത്, സുകുമാരപണിക്കർ, ഉസ്മാൻ കോയ, നാസർ കെ കെ, സലാം എന്നിവർ സാന്നിധരായി.