വേങ്ങര: 2006-2008 വി എച്ച് എസ് ഇ പൂർവ്വ വിദ്യാർത്ഥി സംഗമം ജി വി എച്ച് എസ് എസ് വേങ്ങര സ്കൂളിലേക്ക് മരങ്ങൾ നട്ടു പിടിപ്പിക്കുകയും വിശ്രമ ഇരിപ്പിടങ്ങൾ നിർമിച്ചു നൽകുകയും ചെയ്തു.
റിട്ടയേർഡ് പ്രിൻസിപ്പൽ ഹസ്സൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് അബ്ദുൾ മജീദ്, ശരീഫ് മാസ്റ്റർ, സാജേഷ് മാസ്റ്റർ, ചിത്ര ടീച്ചർ,ജിജിൽ മാസ്റ്റർ, രാഹുൽ മാസ്റ്റർ എന്നിവർ ആശംസ അറിയിക്കുകയും വിദ്യാർഥികളോടൊപ്പം ഓർമ്മകൾ പുതുക്കുകയും ചെയ്തു.
പൂർവവിദ്യാർഥികളായ ജിജോഷ് സ്വാഗത പ്രസംഗം നിവഹിച്ചു. വിജീഷ് അധ്യക്ഷത വഹിച്ചു. എല്ലാ വിദ്യാർഥികളും പൂർവകാല ഓർമ്മകൾ പങ്കിട്ടു. ഷംസീർ പരിപാടിക്ക് നന്ദി അറിയിച്ചു.