മലപ്പുറം: എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചേരിയിൽ സ്ഥാപിതമാകുന്ന ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലോഗോ പ്രകാശനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ നിർവ്വഹിച്ചു.
വിദ്യാഭ്യാസ കരിയർ മേഖലകളിൽ സമഗ്രമായ പരിശീലനം ലക്ഷ്യം വെച്ച് നിലവിൽ വരുന്ന വിദ്യാഭ്യാസ സമുച്ചയത്തിൽ സ്കിൽ പാർക്ക്, ഹയർ എജുക്കേഷൻ സപ്പോർട്ട്, കരിയർ കൗൺസിലിംഗ്, സംരംഭകത്വ ട്രെയിനിംഗ്, കരിയർ ക്ലിനിക്, ട്രെയിനിംഗ് സെന്റർ, ഫിനിഷിംഗ് സ്കൂൾ , റിക്രൂട്ട്മെന്റ് ട്രെയിനിംഗ് തുടങ്ങിയ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ത്തടുത്ത മാസം ആദ്യത്തിൽ ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമർപ്പണം നടക്കും. ലോഗോ പ്രകാശന ചടങ്ങിൽ എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് സി.കെ. ഹസൈനാർ സഖാഫി അധ്യക്ഷത വഹിച്ചു.ജില്ലാ ഭാരവാഹികളായ വി പി എം ഇസ്ഹാഖ്, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്സനി , മുഈനുദ്ധീന്‍ സഖാഫി വെട്ടത്തൂര്‍ , സിദ്ദീഖ് സഖാഫി വഴിക്കടവ്, , സയ്യിദ് മുര്‍തള ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, മുജീബ് റഹ്‌മാന്‍ വടക്കേമണ്ണ, യൂസുഫ് സഅദി പൂങ്ങോട് ,പി കെ മുഹമ്മദ് ശാഫി വെങ്ങാട് എന്നിവർ സംബന്ധിച്ചു.