വേങ്ങര: വേങ്ങരയിൽ സ്വകാര്യ ലാബിൽ നടത്തിയ രക്തഗ്രൂപ്പ് നിർണയത്തിൻ വീഴ്ച സംഭവിച്ചതായി പരാതി. 2022 ഡിസംബർ 28ന് ആണ് ലാബിൽ പരിശോധന നടത്തിയത്. വേങ്ങര താഴെഅങ്ങാടിയിൽ സ്ഥിതിചെയ്യുന്ന സ്വകാര്യ ലാബിൽനിന്ന് രോഗിയായ പറപ്പൂർ പുഴച്ചാൽ സ്വദേശി പറമ്പിൽ കാദർക്കുട്ടി (60) രക്തം പരിശോധിച്ചപ്പോൾ ഒ നെഗറ്റീവാണെന്ന് രേഖപ്പെടുത്തിനൽകി.
രണ്ടാഴ്ച മുമ്പ് ഹൃദയസംബന്ധമായ ശസ്ത്രക്രിയക്കുവേണ്ടി കോഴിക്കോട് മെഡിക്കൽകോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചസമയത്ത് രക്തമാവശ്യമായിവന്നപ്പോൾ കുടുംബം അപൂർമായ രക്തത്തിന് വേണ്ടി നെട്ടോട്ടമോടുന്നതിനിടെ വീണ്ടും പരിശോധിച്ചപ്പോഴാണ് ഒ. പോസിറ്റീവാണെന്ന് അറിയുന്നത്. സ്വകാര്യ ലാബുകാരുടെ ഈ അശ്രദ്ധക്കെതിരേ ഡി.എം.ഒ.ക്കും കളക്ടർക്കും പരാതി കൊടുക്കുമെന്ന് ഡി.വൈ.എഫ്.ഐ. ഇരിങ്ങല്ലൂർ മേഖലാ കമ്മിറ്റി അറിയിച്ചു