മലപ്പുറം ജില്ലയിലെ ഓട്ടോറിക്ഷകളിൽ ഫെയർ മീറ്റർ നിർബന്ധം

തിരൂരങ്ങാടി: മലപ്പുറം ജില്ലയിൽ ഓട്ടോറിക്ഷയിൽ മീറ്ററുകൾ പ്രവർത്തിപ്പിക്കാറില്ല എന്നാൽ വിവരാവകാശ രേഖയിൽ ലഭിച്ച വിവരം ഓട്ടോറിക്ഷകളിൽ ഫെയർ മീറ്റർ ഉണ്ടാവണമെന്നും പ്രവർത്തിക്കേണ്ടത് നിർബന്ധമാണെന്നും മോട്ടോർ വാഹന വകുപ്പ് നിയമപ്രകാരം പെർമിറ്റ് വ്യവസ്ഥകളിൽ അനുശ്വസിച്ചിട്ടുള്ളതാണ്.

പെർമിറ്റ് അനുവദിക്കുമ്പോഴും ഫിറ്റ്നസ് പരിശോധിക്കുമ്പോഴും മീറ്റർ പരിശോധിക്കാറുമുള്ളതാണ്.ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതെ ഓട്ടോറിക്ഷകൾ പ്രവർത്തനം  നടത്തുന്നത് പെർമിറ്റ് വ്യവസ്ഥകളുടെ ലംഘനമാണ്. വാഹന പരിശോധനകളിൽ നിയമലംഘനം നടത്തുന്നവരെ കണ്ടെത്തുകയും അവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും മലപ്പുറം എൻഫോയിഡ് ആർടിഒ  ഒ. പ്രമോദ് കുമാർ തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി  ഭാരവാഹികളായ ടിടി റഷീദ്, അബ്ദുൽ റഹീം പൂക്കത്ത്, ഡോ.അബ്ദുറസാഖ് സുല്ലമി സലിം കക്കാട് എന്നിവരെ രേഖാമൂലം അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}