വേങ്ങര: റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി നിരത്തിലെ നിയമലംഘനങ്ങൾക്കെതിരേ നടപടി കർശനമാക്കുകയാണ് തിരൂരങ്ങാടി മോട്ടോർ വാഹനവകുപ്പുദ്യോഗസ്ഥരും വേങ്ങര പോലീസും. വാഹനാപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് സംയുക്ത പരിശോധനയുമായി ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയത്.
ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാത്തവർ. അപകടകരമായ ഡ്രൈവിങ് നടത്തുന്നവർ, വാഹനഇൻഷുറൻസ്, ലൈസൻസ് ഇല്ലാത്തവർ എന്നിവരെ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. പരിശോധനയിൽ 53 വാഹനങ്ങൾക്കെതിരെ കേസെടുത്തു.
തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ. എം.പി. അബ്ദുൽ സുബൈറിന്റെയും വേങ്ങര എസ്.എച്ച്.ഒ. എം. മുഹമ്മദ് ഹനീഫയുടെയും നിർദേശപ്രകാരം എം.വി.ഐ. സി.കെ. സുൽഫിക്കർ, എസ്.ഐ. മാരായ ഉണ്ണികൃഷ്ണൻ, സി. രാധാകൃഷ്ണൻ, ടി.കെ. ഉണ്ണികൃഷ്ണൻ, എ.എം.വി.ഐ മാരായ കെ. സന്തോഷ് കുമാർ, കെ. അശോക് കുമാർ, മങ്ങാട്ട് ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.