എൽ.എസ്.എസ് പഠിതാക്കളുടെ രക്ഷാകർതൃ സംഗമം നടത്തി

 



ഊരകം: ജി.എം.എൽ.പി.എസ്. ഊരകം കീഴ്മുറിയിലെ എൽ.എസ്.എസ് വിദ്യാർത്ഥികളുടെ രക്ഷാകർതൃ സംഗമം ഊരകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.മൈമൂനത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എം.പി.അബ്ദുൽ മജീദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 

ഊരകം ഗ്രാമ പഞ്ചായത്തിൽ നിന്നും സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് മുൻവർഷങ്ങളിലേത് പോലെ ഈ വർഷവും പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നതാണെന്നും അതിന് രക്ഷിതാക്കൾ വിദ്യാർത്ഥികളെ സന്നദ്ധരാക്കണമെന്നും വി.കെ. മൈമൂനത്ത് ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു. ഹെഡ് മാസ്റ്റർ അബ്ദുൽ റഷീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. അധ്യാപകരായ സക്കരിയ്യ, അബ്ദു റഷീദ്, കുമാരി പി.സി, ഖൈറുന്നീസ, ഷമീല, ശ്രീജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}