വട്ടപ്പൊന്ത എ ആർ നഗർ എം ഇ എസ് സെൻട്രൽ സ്കൂൾ 24-ാം വാർഷികം ആഘോഷിച്ചു

എ ആർ നഗർ: വട്ടപ്പൊന്ത എ ആർ നഗർ എം ഇ എസ് സെൻട്രൽ സ്കൂളിന്റെ 24-ാം വാർഷികാഘോഷം MELODIA 2023 കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹംസ യു എം ഉദ്ഘാടനം ചെയ്തു.

സ്കൂൾ ചെയർമാൻ അൻവർ സാദത്ത് കള്ളിയത്ത് അധ്യക്ഷത വഹിച്ചു. സ്കൂൾ സെക്രട്ടറി സലാം പി ലില്ലിസ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ വേങ്ങര ഇൻസ്പെക്ടർ ഓഫ് പോലീസ് മുഹമ്മദ് ഹനീഫ  മുഖ്യാതിഥിതിയായിരുന്നു. സിനിമാ പിന്നണി ഗായകനും നാടൻ പാട്ട് ഗായകനുമായ അതുൽ നറുകര പാലാ പള്ളി ഗാനത്തിലൂടെ സദസ്സിന് ആവേശം പകർന്നു.

പ്രിൻസിപ്പാൾ മുഹമ്മദ് ഷരിഫ് 2022-2023 വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. 2022 മാർച്ചിൽ നടന്ന വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും
അഖിലേന്ത്യാ ടെന്നിസ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ കേരള ടീമിനെ പ്രതിനിധീകരിച്ച സ്കൂളിലെ അയിഷ ഷിൽവി, ഫാത്തിമ നമിൻ എന്നിവരെയും കേരള ടെന്നിസ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചു സ്കൂളിൽ നിന്നും പങ്കെടുത്ത മുഴുവൻ കുട്ടികളേയും ടീം കോച്ച് റീജ ടീച്ചറേയും ആദരിച്ചു.

എം ഇ എസ് മലപ്പുറം ജില്ല ട്രഷറർ എൻ മുഹമ്മദ് കുട്ടി, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ട്രഷറർ കെ അബ്ദുൽ ജലീൽ, വൈസ് ചെയർമാൻ പി എ റഷീദ് ,ജോയിന്റ് സെക്രട്ടറി നജ്മുദ്ധീൻ കല്ലിങ്ങൽ, എം ഇ എസ് തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ഡോ.ഇ കെ അലവിക്കുട്ടി, എം ഇ എസ് കൊണ്ടോട്ടി താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ഡോ.കുഞ്ഞഹമ്മദ് എം. പി, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് നിഷാദ് സി,അസൈനാർ കൈനിക്കര,മൻസൂർ ബാബു, കെ കെ അബ്ദു റസാഖ്,സലീം കൈനിക്കര, പി ടി എം എ എക്സിക്യൂട്ടിവ് മെമ്പർമാരായ , ശ്രീമതി. പ്രഭല , ഉമ്മർ ഫാറൂഖ് ടി കെ, ഹാർവസ്റ്റ് ഡയറക്ടർ ഷംസുദ്ധീൻ എന്നിവർ പങ്കെടുത്തു. 

സ്കൂൾ വൈസ് പ്രിൻസിപ്പാൾ പ്രിയേഷ്‌മോൻ എ സി നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ കാണികൾക്ക് ആവേശം പകർന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}