കോട്ടക്കൽ: ഓണ്‍ലൈന്‍ വഴി പണമടച്ചുള്ള ശീട്ടുകളി കേന്ദ്രത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തു.
വേങ്ങര കച്ചേരിപ്പടി സ്വദേശി കച്ചേരിപ്പറമ്പില്‍ അലവി (62), കൂട്ടായി മൂന്നുടിക്കല്‍ തൗഫീഖ് (48), താനാളൂര്‍ വെള്ളിയത്ത് ഹംസ (61), വേങ്ങര ഉള്ളാടന്‍ അബൂബക്കര്‍ (55), കോട്ടപ്പുറം വില്ലന്‍ അബ്ദുല്ലത്തീഫ് (40), മലപ്പുറം പൊട്ടന്‍ചോല കല്‍പ്പറ്റ അബ്ദുസ്സലാം (55), ചേറൂര്‍ കിളിനക്കോട് പുത്തന്‍കടവത്ത് സെയ്തലവി (55) എന്നിവരെയാണ് കോട്ടക്കല്‍ എസ്.ഐ എസ്.കെ. പ്രിയന്‍ അറസ്റ്റ് ചെയ്തത്.
www.vengaralive.com
ഇവരില്‍നിന്ന് 3000 രൂപയും പിടിച്ചെടുത്തു. കോട്ടപ്പടി തോക്കാപാറ റോഡിലെ കെട്ടിടത്തില്‍ പടിഞ്ഞാക്കര ലയണ്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് എന്ന പേരിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ക്ലബിന്റെ മറവില്‍ ഹൈടെക് രീതിയില്‍ പണംവെച്ച് ശീട്ടുകളിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്. പലനിറങ്ങളിലുള്ള ടോക്കണുകളിലെ ക്യൂ.ആര്‍ കോഡ് സ്കാനിങ് ഉപയോഗിച്ചാണ് പണമിടപാടെന്ന് പൊലീസ് പറയുന്നു. പിടിക്കപ്പെടാതിരിക്കാന്‍ കെട്ടിടത്തിന് പുറത്തുവെച്ചായിരുന്നു പണമിടപാട് നടത്തിയിരുന്നത്.