ടി നസ്റുദ്ദീൻ അനുസ്മരണം സംഘടിപ്പിച്ചു

ഒതുക്കുങ്ങൽ: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭ്യ മുഖ്യത്തിൽ അന്തരിച്ച മുൻ സംസ്ഥാന അധ്യക്ഷൻ ടി.നസ്രുദീൻ ഓർമ്മ ദിനമായ ഫെബ്രുവരി 10ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

വിശ്രമ ജീവിതം നയിക്കുന്ന പഴയ കാല വ്യാപാരികളെ അവരുടെ വീടുകളിൽ ചെന്ന് സന്ദർശിക്കുയും കുശലാന്വേഷണങ്ങൾ നടത്തുകയും ചെയ്തു. 
ഒതുക്കുങ്ങൽ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് വീൽ ചെയറുകൾ നൽകി. പാലിയേറ്റീവിന് വേണ്ടി നഴ്സ് നുസ്റത്ത്, കെ കെ അബ്ദു, അബ്ദുസമദ് പി, ഫൗലാദ് കാരി, ഇ അബ്ദുറഹ്മാൻ  എന്നിവർ ഏറ്റുവാങ്ങി.

നസ്റുദ്ദീൻ അനുസ്മരണ യോഗം യൂണിറ്റ് പ്രസിഡന്റ് സുബൈർ ലിബ്രോസിന്റെ അധ്യക്ഷതയിൽ മണ്ഡലം വൈസ് പ്രസിഡന്റ് മജീദ് കാരയിൽ ഉദ്ഘാടനം ചെയ്തു.
അസൈൻ എം പി. ശശി, ബഷീർ കാരിയാടൻ, ട്രെൻഡ് റാഷിദ് എന്നിവർ പ്രസംഗിച്ചു. അമീർ കളപ്പാടൻ സ്വാഗതവും കെ.എം.എ ബാവ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}