ഭാസ്കരൻ വഴുതനയിലിനെ പഞ്ചായത്ത് പ്രസിഡന്റ്‌ അഭിനന്ദിച്ചു

വേങ്ങര: കാലിക്കറ്റ് സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തിയ കലാ മത്സരത്തിൽ മലയാളം ഉപന്യാസത്തിന് ഒന്നാം സ്ഥാനം നേടിയ വേങ്ങര സായംപ്രഭാ ഹോമിലെ ഭാസ്കരൻ വഴുതനയിലിനെ പഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഫസൽ അദ്ദേഹത്തിന്റെ വീട്ടിൽ നേരിട്ടെത്തി അഭിനന്ദിച്ചു. 

ഇദ്ദേഹം വേങ്ങര പഞ്ചായത്ത് പ്ലസ് ടു തുല്യതാ പഠന സമയത്ത് ഉപന്യാസ മത്സരത്തിന് സമ്മാനം ലഭിച്ചിട്ടുണ്ട്. ഈ ആത്മവിശ്വാസത്തിലാണ് ഇത്തവണയും മത്സരിച്ചത്. 
ദീർഘ കാലത്തെ പ്രവാസ ജീവിതത്തിന് ശേഷം തിരിച്ചെത്തി ഇപ്പോൾ വിദൂര വിദ്യാഭ്യാസം വഴി മലയാളം ബി. എ. നാലാം സെമസ്റ്ററിന് പഠിക്കുന്ന ഭാസ്കരൻ വഴുതനയിൽ 
പഠനത്തിന് പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ്.
പലകാരണങ്ങളാൽ വിദ്യാഭ്യാസം മുടങ്ങിയവർക്ക് മാതൃക കൂടിയാവുകയാണ് ഇദ്ദേഹം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}