പറപ്പൂർ: കുറ്റിത്തറമ്മൽ സ്കൂളിൽ നിന്നും പാലിയേറ്റിവിലേക്ക് 67160 (അറുപത്തി ഏഴായിരത്തി ഒരുനൂറ്റി അറുപത് രൂപ ) കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നുമായി പിരിഞ്ഞു കിട്ടി. ഹെഡ് മാസ്റ്റർ ഫക്രുദ്ദീൻ അഹമ്മദിൽ നിന്നും പാലിയേറ്റീവ് പ്രസിഡന്റ് സി അയമുതുമാസ്റ്റർ ഏറ്റുവാങ്ങി.
മാനേജർ വി.മുഹമ്മദ് കുട്ടി ,സ്റ്റാഫ് സെക്രട്ടറി ജോസഫ് മാത്യു, സ്കൂൾ ലീഡർ ആദിശങ്കർ, ജോസഫ് മാസ്റ്റർ കെ കെ, മൊയ്തുട്ടിഹാജി എ പി, നല്ലൂർ മജീദ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.