വേങ്ങര: വേങ്ങര പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി വേങ്ങര സി എച്ച് സൗധത്തിൽ യോഗം ചേർന്നു. ചെയർമാൻ രാധാകഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൺവീനർ ഇഖ്ബാൽ ടി.വി. സ്വാഗതം ആശംസിച്ചു.
വേങ്ങരയിലെ യു ഡി എഫ് സംവിധാനം ശക്തിപ്പെടുത്താനും, ഒറ്റക്കെട്ടായി മുന്നോട്ട് പോകാനും ,ബൂത്ത് തല യോഗങ്ങൾ വിളിച്ച് ചേർത്ത് പ്രവർത്തനം ഊർജ്ജിതമാക്കാനും യോഗത്തിൽ തീരുമാനിച്ചു.
യു ഡി എഫ് നേതാക്കളായ പറമ്പിൽ അബ്ദുൽ ഖാദർ, പൂവിൽ മൂസക്കുട്ടി, മാളിയേക്കൽ സൈതലവിഹാജി, സഫീർ ബാബു, മൊയ്തീൻ വി.ടി, അബ്ദുൽ മജീദ് എ.കെ., ലത്വീഫ് പുവ്വഞ്ചേരി, മുസ്തഫ മങ്കട എന്നിവർ സംബന്ധിച്ചു. അബ്ദുൽ മജീദ് വി.കെ.നന്ദി രേഖപ്പെടുത്തി.