പറപ്പൂർ: പറപ്പൂർ പെയിൻ & പാലിയേറ്റിവിന് കീഴിൽ പറപ്പൂർ പഞ്ചായത്തിലെ ഡയാലിസിസ് രോഗികൾക്ക് നൽകുന്ന ഇടക്കാലാശ്വാസ സഹായത്തിനുള്ള ചെക്കുകൾ വിതരണത്തിനായി യൂത്ത് ലീഗ് വൈറ്റ് ഗാർഡ് വളണ്ടിയർമാർക്ക് കൈമാറി.
പാലിയേറ്റീവ് മുഖേന 33 ഡയാലിസിസ് രോഗികൾക്കാണ് 3000 രൂപ നിരക്കിൽ സഹായം നൽകി വരുന്നത്. 2022-23 സാമ്പത്തിക വർഷത്തിലെ നാലാമത്തെ ധന സഹായമാണ് പാലിയേറ്റീവ് നൽകുന്നത്.
പ്രസ്തുത ചടങ്ങിൽ പാലിയേറ്റീവ് ട്രഷറർ നല്ലൂർ മജീദ് മാസ്റ്റർ വൈറ്റ് ഗാർഡ് വളണ്ടിയർ ടി.പി. റഷീദിന് ചെക്കുകൾ കൈമാറി.
മുഹമ്മദ് അലി വി.എസ്, അബ്ദുറഹ്മാൻ എ.എ. റാഫി കടവത്ത് എന്നിവർ സന്നിഹിതരായി.