അരീക്കുളം മസ്ജിദ്നോട്‌ അനുബന്ധിച്ചുള്ള പൊതു കുളം ശുചീകരിച്ച് വിദ്യാർത്ഥികൾ

വേങ്ങര: വേങ്ങര ഗവര്‍മെന്റ് മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വി എച്ച് എസ് ഇ വിഭാഗം എന്‍ എസ് എസ് യൂണിറ്റ് പൊതു കുള ശുചീകരണത്തിന്റെ ഭാഗമായി അരീക്കുളം മസ്ജിദ്നോട്‌ അനുബന്ധിച്ചുള്ള പൊതു കുളം വൃത്തിയാക്കി.

പരിപാടിയുടെ ഭാഗമായി ജല സംരക്ഷണ പ്രതിഞ്ജയും നടത്തി. ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവൽക്കരണ നോട്ടീസ് പതിപ്പിക്കുകയും ചെയ്തു.

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷാനിബ വി.പി, അധ്യാപകരായ മനോജ്‌ എം, ജോർജ്,സീന, ജലീൽ സി കെ, ശ്രീ രശ്മി, അമൽ, അജേഷ്, പി ടി എ പ്രസിഡന്റ്‌ ഫൈസൽ എ കെ, വൈസ് പ്രസിഡന്റ്‌ മമ്മദ്, വോളന്റീർ ലീഡർ ഇർഷാദ് അലി എന്നിവർ നേതൃത്വം നൽകി. ശ്രീലക്ഷ്മി പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}