ഡൗൺ ടൗൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഫുട്‍ബോൾ ടൂർണമെന്റ് സമാപിച്ചു

വേങ്ങര: ഡൗൺ ടൗൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വേങ്ങര സംഘടിപ്പിച്ച പ്രഗൽഭരായ 8 കിടിലൻ ടീമുകൾ മത്സരിച്ച ഡൗൺ ടൗൺ പ്രീമിയർ ലീഗ് സീസൺ 4 വേങ്ങര ഫൈവ്സ് കോർട്ട് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു.

തുടർച്ചയായ മൂന്ന് ദിവസം സംഘടിപ്പിച്ച ടൂർണമെന്റിൽ ഡൗൺ ടൗൺ റിയൽ എഫ് സി യും യുനൈറ്റഡ് എഫ് സിയും ടൂർണമെന്റിന്റെ കാലാശ പോരട്ടത്തിൽ ഏറ്റുമുട്ടി. യുനൈറ്റഡ് എഫ് സി യെ ഒന്നിനെതിനെ 3 ഗോളുകൾക്ക് ഡൗൺ ടൗൺ റിയൽ എഫ് സി സീസൺ 4 ന്റെ ജേതാക്കളായി.

ടൂർണമെന്റിലെ ജേതാക്കൾക്ക്
സാമൂഹ്യ പ്രവർത്തകരും ജീവകാരുണ്യ പ്രവർത്തകരുമായ മുഹമ്മദലി,
ചെമ്പൻ കബീർ എന്നിവർ പുരസ്കാരങ്ങൾ സമ്മാനിച്ചു. ചടങ്ങിൽ ടൂർണമെന്റ് ഭാരവാഹികളായ
ഷാക്കിർ കാലടിക്കൽ, ഷെഫീഖ് പൂവഞ്ചേരി, ആസിഫ് അരീകുളങ്ങര, ഷെബീബ് എ കെ, റഫീഖ് പി തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}