ഷാർജ വേങ്ങര മണ്ഡലം കെ എം സി സി ഭൂകമ്പ ദുരിത ബാധിതർക്കുള്ള സഹായം കൈമാറി

തുർക്കി സിറിയ എന്നിവടങ്ങളിലെ പ്രകൃതി ദുരന്തത്തിൽ പ്രയാസപ്പെടുന്ന സഹോദരങ്ങൾക്ക് ഷാർജ കെ എം സി സി സ്റ്റേറ്റ് കമ്മിറ്റിയുടെ നിർദേശപ്രകാരം ഷാർജ കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി ആവിശ്യപ്പെട്ടതനുസരിച്ച് ഷാർജ വേങ്ങര മണ്ഡലം കെ എം സി സി സമാഹരിച്ച ഇരുന്നൂറോളം ബ്ലാങ്കറ്റുകളും നൂറോളംജോഡി വസ്ത്രങ്ങളും അടങ്ങിയ വസ്തുക്കൾ സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളുടെ സാനിധ്യത്തിൽ മണ്ഡലം ഭാരവാഹികൾ ജില്ലാ കമ്മിറ്റിക്ക് കൈമാറി.

ഷാർജ കെ എം സി സി വേങ്ങര മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മൊയിതീൻകുട്ടി കണ്ണമംഗലം, സെക്രട്ടറി നൗഷിഖ് ഊരകം, ഉപദേശക സമിതി അംഗം മുജീബ് മറ്റത്തൂർ. ഷാർജ കെ എം സി സി വേങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷിഹാബുൽ ഹഖ്, വൈസ് പ്രസിഡന്റ് സജീർ എം പി, സെക്രട്ടറിമാരായ അനീസ് റഹ്‌മാൻ പാക്കട, ഹാരിസ് നടക്കൽ, മണ്ഡലം കെ എം സി സി അംഗം സുലൈമാൻകുട്ടി കിളിനക്കോട് തുടങ്ങിയവർ ചേർന്ന് ഷാർജ കെ എം സി സി ഓഫീസിൽ വെച്ച് കൈമാറിയ സാധനങ്ങൾ, ഷാർജ കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് മജീദ്   കാഞ്ഞിരക്കോട്, ജില്ലാ ആക്ടിങ് ജനറൽ സെക്രട്ടറി ഹകീം കരുവാടി, ജില്ലാ വൈസ് പ്രസിഡന്റുമാരായ റിയാസ് നടക്കൽ, ഹംസ തിരുന്നാവാഴ, ജില്ലാ സെക്രട്ടറിമരായ ഫർഷാദ് ഒതുക്കുങ്ങൽ, അസ്‌ലം കുറ്റൂർ തുടങ്ങിയവർ ചേർന്ന് ഏറ്റുവാങ്ങി. 

ഷാർജ കെ എം സി സി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് അബ്ദുള്ള ചേലേരി, സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി മുജീബ് തൃകണാപുരം, സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ മാസ്റ്റർ, സംസ്ഥാന സെക്രട്ടറി തൊയ്യിബ് ചേറ്റുവ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}