റോയൽറ്റി വർദ്ധനവ് പിൻവലിയ്ക്കുക: എ കെ സി ഒ എ വേങ്ങര ഏരിയ കമ്മറ്റി

വേങ്ങര: പുതിയ കേരള ബജറ്റിൽ റോയൽറ്റി വർദ്ധനവ്, ഡീസലിൻമേൽ ഏർപ്പെടുത്തിയ സെസ് എന്നിവ കരിങ്കൽ ഖനന അനുബന്ധ വ്യവസായത്തെ കാര്യമായി ബാധിയ്ക്കുമെന്നും, ഈ വിഷയത്തിൽ സർക്കാർ പുന:പരിശോധന നടത്തണമെന്നും വേങ്ങരയിൽ ചേർന്ന ആൾ കേരള ക്രഷർ ഓണേഴ്സ് അസോസിയേഷൻ വേങ്ങര ഏരിയ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. 

കേരളത്തിന്റെ അടിസ്ഥാന വികസനത്തിന്  കൈത്താങ്ങായി നിൽക്കുന്ന ഈ മേഖലയെ സംരക്ഷിയ്ക്കാൻ നടപടി കൈക്കൊള്ളണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഇ കെ ആലി മൊയ്തീൻ യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഇ കെ ടി കാദർബാബു അധ്യക്ഷനായി.

യോഗത്തിൽ സെക്രട്ടറി സക്കറിയ പുല്ലാട്ട് റിപ്പോർട്ടവതരിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് ടി ടി ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അരീക്കൻ ബീരാൻ കുട്ടി ജില്ലാ കമ്മറ്റി തീരുമാനങ്ങൾ വിശദീകരിച്ച യോഗം പുതിയ ഭാരവാഹികളായി ഇ കെ ടി കാദർ ബാബു (പ്രസിഡൻ്റ്).
ബാവ (സഫ ഗ്രനേറ്റ്സ്), ഉമ്മർ (എർവാടി ഗ്രനേറ്റ്സ്) 
വൈ. പ്രസിഡന്റുമാർ, സെക്രട്ടറിയായി
സക്കറിയ പുല്ലാട്ട് (പി ടി എൽ ക്രഷർ)
ജോ. സെക്രട്ടറിമാരായി ഷംസുദ്ദീൻ (കരിപ്പൂർ ക്രഷർ ),ആഷിക് (കണ്ണേത്ത് ഇൻ്റസ്ട്രീസ്) കുഞ്ഞിപ്പ (യൂനിസ്റ്റോൺ) എന്നിവരേയും ട്രഷറർ ആയി ലുക്മാൻ (ഗൾഫാർ ക്രഷർ ) എന്നിവരെയും യോഗം തെരഞ്ഞെടുത്തു.
യോഗത്തിന് അബ്ദുൽ അസീസ് (ഇ കെ സി ഗ്രനേറ്റ്സ്) നന്ദി രേഖപ്പെടുത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}