കണ്ണമംഗലം: കണ്ണമംഗലം പെയിൻ & പാലിയേറ്റീവ് കെയറിനു കീഴിൽ പരിചരണത്തിലുള്ളവർക്കായി സ്നേഹയാത്ര സംഘടിപ്പിച്ചു.
ശാരീരിക, മാനസിക പ്രയാസങ്ങൾ മറന്ന് 25 പേരും അവരുടെ കൂട്ടിരിപ്പുകാരും യാത്രയിൽ പങ്കാളികളായി. വർഷങ്ങളായി പുറം ലോകം കാണാതെ കഴിഞ്ഞിരുന്നവർക്ക് യാത്ര നവ്യാനുഭവമായി. പാലിയേറ്റീവ് ഭാരവാഹികൾ, വളണ്ടിയർമാർ എന്നിവർ അനുഗമിച്ചു.
സി.എം സൈത് മുഹമ്മദ്, ആലുങ്ങൽ ഹസ്സൻ മാസ്റ്റർ, സൈതു നെടുമ്പള്ളി, ഷുക്കൂർ മാസ്റ്റർ, മുസ്തഫ കടക്കോട്ടിരി എന്നിവർ നേതൃത്വം നൽകി.