കേരള പ്രദേശ് പ്രവാസി കോൺഗ്രസ്‌ വേങ്ങര നിയോജകമണ്ഡലം കൺവെൻഷൻ വേങ്ങര ഇന്ദിരാജി ഭവനിൽ വെച്ചു നടന്നു

വേങ്ങര: കേരള പ്രദേശ് പ്രവാസി കോൺഗ്രസ്‌ വേങ്ങര നിയോജകമണ്ഡലം കൺവെൻഷൻ വേങ്ങര ഇന്ദിരാജി ഭവനിൽ വെച്ചു നടന്നു.ജില്ലാ പ്രസിഡന്റ്‌ കുഞ്ഞു ഹാജി ഉദ്ഘാടനം ചെയ്തു.കേന്ദ്ര സംസ്ഥാന ബജറ്റ്കൾ പ്രവാസികളെ അപ്പാടെ അവഗണിക്കുന്നതാണെന്നും ഒരു ആശ്വാസ പാക്കേജ്കൾ പോലും ഉൾപെടുത്താത്തതിലുള്ള പ്രതിഷേധം രേഖപ്പെടുത്തി. പ്രവാസി പെൻഷൻ തട്ടിപ്പിന് ഇരയായവരെ സംരക്ഷിക്കണമെന്നും അതിനു ഉത്തരവാദികളയവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ടു.

നിയോജക മണ്ഡലം പ്രസിഡന്റ് മുരളി ചേറ്റിപ്പുറം അധ്യക്ഷം വഹിച്ചു.മുഖ്യമന്ത്രി നടത്തിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത ബജറ്റ് നിരാശജനകമെന്ന് അഭിപ്രായപ്പെടുകയും പ്രാദേശികമായി വേങ്ങരയിലെ സാധാരണക്കാരെ ഗുരുതരമായി ബാധിക്കുന്ന ലാബ് റിപ്പോർട്ട്‌നെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചടങ്ങിൽ കെപിസിസി മെമ്പർ പി എ ചെറീദ് മുഖ്യ പ്രഭാഷണം നടത്തി.ഡിസിസി മെമ്പർ എ കെ എ നസീർ, ജില്ലാ സെക്രട്ടറി അഷ്‌റഫ്‌,മണ്ഡലം പ്രസിഡന്റ്‌ രാധാകൃഷ്ണൻ മാഷ്, ഐ ൻ ടി യു സി സംസ്ഥാന ഭാരവാഹി എം എ അസീസ്,ഐ ൻ ടി യു സി നേതാവ് ഗംഗാധരൻ,പി പി ഫൈസൽ, സുബ്രഹ്മണ്യൻ തുടങ്ങിയവർ ആശംസകൾ നേർന്നു.

ധീരതക്കുള്ള രാഷ്ട്രപതിയുടെ അവാർഡ്നർഹനായ ഉമർ മുക്താർ,റോള്ളർ സ്‌കേറ്റിംഗ് ഇരട്ട ഗോൾഡ് മെഡൽ സ്റ്റേറ്റ് ചാമ്പ്യൻ ലഹ്ൻ പൂഴിത്തറ എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. മണ്ഡലം ഭാരവാഹികളായ സുബൈർ ബാവ, കാപ്പൻ ലത്തീഫ്, കാസിം ഇ കെ, റാഫി എം, അഷ്‌റഫ്‌ കച്ചേരിപ്പടി, നിയാസ് മോൻ, മുള്ളൻ ഹംസ,റഷീദ് പറപ്പൂർ, സുബ്രഹ്മണ്യൻ, വിജയൻ, ൻ കെ അലവി, ഇ വി അലവി, ബാവൂട്ടി കണ്ണെത്ത്, ഹുസൈൻ ഒതുക്കുങ്ങൽ, ഗഫുർ ഊരകം എന്നിവർ പ്രസംഗിച്ചു. കുഞ്ഞവറു, യാസർ വി ടി, റസാഖ്, ഹംസക്കുട്ടി പി, അബ്ബാസ്,മോഹൻ സി കെ,ശരീഫ്,നൗഷാദ്, ഉമ്മർ മുക്താർ, സലാം, എം മൊഹമ്മദ്‌, മൊയ്‌ദീൻകോയ തുടങ്ങിയവർ നേതൃത്വം നൽകി. റഷീദ് പറപ്പൂർ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}