വേങ്ങര: വേങ്ങര ചുള്ളിപ്പറമ്പ് പുലരിയിലെ തങ്ങളുടെ പിതാവിന്റെ ഓർമ്മക്കായി ആരംഭിച്ച വയോജനങ്ങൾക്ക് വേണ്ടി സൗജന്യമായി സർവീസ് നടത്തുന്ന ഹാപ്പിനസ് ഓട്ടോ ഇനി വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭയിലെ വയോജനങ്ങൾക്ക് വേണ്ടിയും ഒഴിവുസമയങ്ങളിൽ സർവീസ് നടത്തും.
വേങ്ങരയിൽ വയോജനങ്ങൾ ഒത്തുകൂടുന്ന പ്രധാന കേന്ദ്രമായ സായംപ്രഭ ഹോമിലെ വയോജനങ്ങളും ഹാപ്പിനസ് ഓട്ടോ ഉപയോഗപ്പെടുത്തുന്നതോടുകൂടി തങ്ങളുടെ ഉദ്ദേശം പൂർണ്ണമായ സന്തോഷത്തിലാണ് പുല്ലംപലവൻ കുടുംബം.
ആഴ്ചയിൽ ശനി, ഞായർ ദിവസങ്ങളിൽ സൗകര്യപ്രദമായ സമയങ്ങളിൽ മൂന്നഗം ടീമുകളെ ചുറ്റുപാടുള്ള വിനോദ കേന്ദ്രങ്ങളിൽ എത്തിക്കുക, മുൻകൂട്ടി ബുക്കിംഗ് ഇല്ലാത്ത മറ്റു സമയങ്ങളിൽ ആവിശ്യാനുസരണം സർവീസ് നടത്തുക എന്നതാണ് നിലവിൽ സായംപ്രഭാ ഹോമിന്ന് നൽകുവാൻ ഉദ്ദേശിക്കുന്ന സേവനം.