സൈക്കിൾ കാരവനിൽ പാവങ്ങൾക്ക് കരുതലായ് റെനീഷും നിജിനും വേങ്ങരയിലെത്തി

വേങ്ങര: നാല്‌ ജില്ലകളിലൂടെ സൈക്കിൾ ചവിട്ടി സംഭാവന സ്വീകരിച്ച്‌ അവർ വയനാട്‌ അമ്പലവയലിൽ  22 സെന്റ് ഭൂമി വാങ്ങി. ഇനി അവിടെ വീടുപണിയണം. തുടരുകയാണ്‌  ഇരുചക്രയാത്ര. ഉറവവറ്റാത്ത നന്മയുടെ കഥ പറയുകയാണ്‌ സുഹൃത്തുക്കളായ അധ്യാപകൻ കൂരാച്ചുണ്ട് സ്വദേശി കെ ജി നിജിനും മൊബൈല്‍ ടെക്നീഷ്യൻ അമ്പലവയല്‍ സ്വദേശി ടി ആര്‍ റിനീഷും.

സാമ്പത്തികമായി പിന്നോക്കംനിൽക്കുന്ന ഭിന്നശേഷിക്കാർക്ക്‌ വീടും തൊഴിലും നൽകുക എന്ന ലക്ഷ്യത്തിൽ 2021 ഡിസംബർ 10ന്‌ മാനന്തവാടിയില്‍ നിന്ന് യാത്ര തുടങ്ങിയ ഇവർക്ക് കേരളത്തിലെ മുഴുവൻ ഗ്രാമങ്ങളിലും ഇതര സംസ്ഥാനങ്ങളിലും യാത്രചെയ്‌ത്‌ പണം സമാഹരിക്കുകയാണ്‌ ലക്ഷ്യം.

വയനാട്, കണ്ണൂർ, കാസര്‍കോട്, കോഴിക്കോട് ജില്ലകള്‍ താണ്ടി യാത്ര മലപ്പുറം ജില്ലയിൽ  പ്രവേശിച്ചിട്ട് ഒരുമാസമായി. വേങ്ങരയിലെത്തിയപ്പോഴേക്കും അമ്പലവയലില്‍ 22 സെന്റ് ഭൂമി വാങ്ങി. ആദ്യഘട്ടം അമ്പലവയലിലെ സുഹൃത്ത് സംഭാവന നല്‍കിയ രണ്ട് സൈക്കിളുകളിലായിരുന്നു യാത്ര. പിന്നീട്‌ രണ്ട് സൈക്കിളുകൾ ബന്ധിപ്പിച്ച് ബോഡികെട്ടി സൈക്കിള്‍ കാരവന്‍ ഉണ്ടാക്കി. എത്തിപ്പെടുന്ന സ്ഥലത്ത് കിടന്നുറങ്ങാനും ഭക്ഷണം പാകംചെയ്യാനുമാണ്‌  സൈക്കിള്‍ കാരവന്‍ തയ്യാറാക്കിയത്. ആവശ്യമെങ്കില്‍ ചലിപ്പിക്കാന്‍ മോട്ടോറും കാരവനിൽ ഘടിപ്പിച്ചിട്ടുണ്ട്. 

മൊബൈല്‍ ചാര്‍ജിങ്, വെളിച്ചം എന്നിവക്ക്  ചെറിയ സോളാറും സ്ഥാപിച്ചിട്ടുണ്ട്.  
ദിവസം 20 കിലോമീറ്റര്‍ ദൂരമാണ് യാത്ര. യാത്ര എത്തുമ്പോള്‍ അതതിടങ്ങളിലെ സന്നദ്ധ സംഘടനകള്‍ സഹായിക്കാറുണ്ട്‌. ഒരു രൂപയാണ് ആവശ്യപ്പെടുന്നതെങ്കിലും ദൗത്യം അറിഞ്ഞ് പലരും അകമഴിഞ്ഞ്‌ സഹായിക്കുന്നുണ്ട്. യാത്രക്ക്‌ ആവശ്യമായ പല ഉപകരണങ്ങളും സഹായങ്ങളും സന്മനസ്സുള്ളവര്‍ സംഭാവനയായി നല്‍കി. ജോലിയിൽനിന്ന്‌ അവധിയെടുത്താണ്‌ 33 വയസുകാരായ ഇവരുടെ യാത്ര.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}