വേങ്ങര ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. 5 ലക്ഷം രൂപ ചിലവിൽ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായിട്ടുള്ള 38 പേർക്കാണ് വിവിധ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തത്.

ഉപകരണങ്ങളുടെ വിതരണോദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ.കെ സലീം അധ്യക്ഷത വഹിച്ചു.

മെമ്പർമാരായ സിപി അബ്ദുൽ ഖാദർ,ചോലക്കൽ റഫീഖ്, സി ടി മൈമൂന, സൂപ്പർവൈസർമാരായ ഷായിന, പുഷ്പ്പ മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}