വേങ്ങര പഞ്ചായത്തിലെ എല്ലാ അംഗൻവാടികൾക്കും മിക്സർ ഗ്രൈൻഡർ വിതരണം ചെയ്തു

വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിൽ 5 ലക്ഷം രൂപ വകയിരുത്തി പഞ്ചായത്തിലെ മുപ്പത്തി ഒൻപത് അംഗൻവാടികൾക്കും മിക്സർ ഗ്രൈൻഡർ വിതരണം ചെയ്തു. വിതരണോദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീന ഫസൽ നിർവഹിച്ചു. 

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ സലീം അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ടി.കെ കുഞ്ഞിമുഹമ്മദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സി.പി ഹസീന ബാനു, ആരിഫ, മെമ്പർമാരായ റഫീക്ക് ചോലക്കൻ, സി.പി ഖാദർ,സി.ടി മെമ്മുന, റുബീന അബ്ബാസ്, നജ്മുന്നീസ് സാദിഖ്, എ.കെ ജംഷീറ, എ.കെ നഫീസ, ആസ്യ, നുസ്റത്ത് , അബ്ദുൽകരീം, സൂപ്പർ വൈസർ ഷായിന, അംഗൻവാടി ടീച്ചർമാർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}