ശതാബ്ദി ആഘോഷ പരിപാടികൾ സമാപിച്ചു

പറപ്പൂർ: എ എം എൽ പി സ്കൂൾ ഇരിങ്ങല്ലൂർ അമ്പലമാടിന്റെ അഞ്ചു ദിവസം നീണ്ടുനിന്ന ശതാബ്ദി ആഘോഷ പരിപാടികൾ സമാപിച്ചു. വർണ്ണാഭമായ ബഹുജന വിളംബര ഘോഷയാത്ര, ശതകം 2023, നൂറു ദിന പ്രവർത്തന പ്രദർശനം, മികച്ച 100 കയ്യെഴുത്ത് പതിപ്പ് പ്രകാശനം, ടാലന്റ് ആദരം, കലാവിരുന്ന്, ഗ്ലെയർ മെഹന്തി,  പാച്ചാല മ്യൂസിക് ഡാൻസ്, അംഗൻവാടി കലോത്സവം, തലമുറ സംഗമം തുടങ്ങിയവ നടന്നു.

അധ്യാപക സംഗമത്തിൽ നാടിന്റെ പഴയ തലമുറയിലെ വ്യക്തികളെ നാടാകെ ചേർത്തുനിർത്തുന്നതിന് സാക്ഷ്യം വഹിച്ചു.

ഏറ്റവും കൂടുതൽ പ്രായമുള്ള വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായ നമ്പൻ കുന്നത്ത് അബൂബക്കർ , അമ്പലവൻ കാരാട്ട് അഹമ്മദ് കുട്ടി ഹാജി (90) എന്നിവരെ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. കുഞ്ഞഹമ്മദ് മാസ്റ്റർ പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചു.

വിദ്യാലയത്തിൽ പഠിച്ചതും 70 വയസ്സിനു മുകളിൽ പ്രായമുള്ളതുമായ ഏകദേശം 60 ഓളം വ്യക്തികളെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. കൂടാതെ വിദ്യാലയത്തിൽ നിന്നും പഠിച്ച ഇപ്പോൾ അധ്യാപകരായി ജോലി നോക്കുന്ന ഏകദേശം മുപ്പതോളം പൂർവ്വ വിദ്യാർത്ഥികളെയും ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ആദരിച്ചു.

വിദ്യാലയത്തിലെ പഴയകാല അധ്യാപകരായ പി മൊയ്തൂട്ടി മാസ്റ്റർ ,കുഞ്ഞാഹമ്മദ് മാസ്റ്റർ, മറിയം ടീച്ചർ, ജോസ് മാസ്റ്റർ, നൈസി ടീച്ചർ, ലീന ടീച്ചർ  എന്നിവരുടെ സാന്നിധ്യം ചടങ്ങിന് നിറക്കൊഴുപ്പ് നൽകി.

സ്കൂൾ വാർഷികം ടി പി എം ബഷീർ ഉദ്ഘാടനം ചെയ്തു. പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി സലീമ ടീച്ചർ അധ്യക്ഷത വഹിച്ചു. മെമ്പർമാരായ സഫിയ. കെ, സി കുഞ്ഞമ്മദ് മാസ്റ്റർ,എ പി അബ്ദുൽ ഹമീദ്,എം എം കുട്ടി മൗലവി, സി അയമുതു മാസ്റ്റർ, എം ആർ രഘു മാസ്റ്റർ പറമ്പത്ത് മുഹമ്മദ്,കെ ആലിക്കുട്ടി ഹാജി,പി കെ അബൂബക്കർ എന്നിവർ സന്നിഹിതരായി. ഹെഡ്മാസ്റ്റർ സിപി രായിൻകുട്ടി സ്വാഗതവും റഷീദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}