വഴനാട്: കൊണ്ടോട്ടി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ കത്തി നശിച്ചു. അപകടത്തിൽപെട്ട ബിജുവും
മാതാപിതാക്കളും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ഇവർ സഞ്ചരിച്ചിരുന്ന ടാറ്റാ നാനോ കാർ പൂർണ്ണമായി കത്തി നശിച്ചു. ഇന്നലെ വൈകുന്നേരം ആറോടെ വയനാട് തൃശ്ശിലേരി
കാനഞ്ചേരി മൊട്ടക്ക് സമീപമായിരുന്നു അപകടം.
തൃശ്ശിലേരിയിൽ ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാറിന്റെ പിൻഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട് ഉടൻ വാഹനം
റോഡരികിലേക്ക് ഒതുക്കി നിർത്തിയ ബിജു, അച്ഛനെയും അമ്മയെയും കാറിൽനിന്ന്
പുറത്തിറക്കി ദൂരെക്ക് മാറ്റി നിർത്തുകയായിരുന്നു. ഇവരെ കാറിൽനിന്ന് ഇറക്കിമാറ്റിനിർത്തിയ ഉടനെ തന്നെ കാറിൽ പൂർണമായും തീപടരുകയായിരുന്നു. മാനന്തവാടി അഗ്നിരക്ഷാ
സേനയെത്തിയാണ് തീയണച്ചത്. തിരുനെല്ലി പോലീസ് സ്ഥലത്തെത്തി തുടർ
നടപടി സ്വീകരിച്ചു.