പറപ്പൂർ: മനുഷ്യ സമൂഹത്തിന്റെ പുരോഗതിയുടെ ഓരോ കാലഘട്ടങ്ങൾ മാറി വന്നതനുസരിച്ചു രൂപത്തിലും, ആവശ്യങ്ങളിലും മാറ്റങ്ങൾ വരുത്തി ഇന്ന് കാണുന്ന തരം വീടുകൾ രൂപകൽപ്പന ചെയ്തപ്പോൾ പഴയ തനിമ മനസ്സിലാക്കാൻ വിദ്യാർത്ഥികൾക്ക് നൂറ്റാണ്ടുകൾ പിറകിലോട്ട് സഞ്ചാരിക്കേണ്ടി വന്നു.
വാസ്തു വിദ്യകളിലും നിർമ്മാണ രീതികളിലും തദ്ദേശീയമായ മാറ്റങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പാർപ്പിടം എന്ന പൊതു ആവശ്യകതയുടെ മാനദണ്ഡങ്ങൾ എന്താണെന്ന് മനസ്സിലാക്കി കൊടുക്കുന്നതിന്റെ ഭാഗമായാണ് സ്കൂൾ പരിസരപ്രദേശത്തെ വിവിധ വീടുകൾ സന്ദർശിച്ചത്.
മൂന്നാം ക്ലാസ്സിലെ പരിസരപഠനം ഉറങ്ങാനും ഉടുക്കാനും എന്ന പാഠഭാഗത്തിന്റെ ഭാഗമായാണ് പണ്ട് കാലങ്ങളിൽ നിർമ്മിച്ച ഇന്ന് ഉപയോഗത്തിൽ ഉള്ളതും, ഇല്ലാത്തതുമായ വിവിധ വീടുകളും,ഇന്നത്തെ പുതിയ തരം വീടുകളും വിദ്യാർത്ഥികൾ പരിചയപെട്ടത്.
ഇന്ന് കേട്ട് കേൾവി പോലുമില്ലാത്ത വിവിധ റൂമുകളുടെ പേരുകളും,പുരാതന വസ്തുക്കളും വിദ്യാർത്ഥികൾക്ക് നേരിട്ട് കണ്ട് മനസ്സിലാക്കാൻ സാധിച്ചു.പരിപാടിക്ക് ക്ലാസ്സ് അധ്യാപകൻ ഹാഫിസ് മാസ്റ്റർ,അധ്യാപക വിദ്യാർത്ഥികളായ സൂര്യ,ഹരി പ്രസാദ്,കൃഷ്ണ പ്രിയ എന്നിവരും നേതൃത്വം നൽകി.